Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hareesh Kanaran

എ​ന്‍റെ ബ​ന്ധ​ങ്ങ​ളും മി​ക​വും മ​ന​സി​ലാ​ക്കി ഹ​രീ​ഷാ​ണ് എ​ന്നെ സ​മീ​പി​ച്ച​ത്; ബാ​ദു​ഷാ

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റും നി​ർ​മാ​താ​വു​മാ​യ ബാ​ദു​ഷാ​യും ന​ട​ൻ ഹ​രീ​ഷ് ക​ണാ​ര​നും ത​മ്മി​ലു​ള്ള വി​ഷ​യം ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ട വ​രു​ത്തി​യ​ത്. ഇ​രു​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ർ​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം.

ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​രും രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ വി​ഷ​യ​ത്തി​ൽ മ​റ്റൊ​രു കു​റി​പ്പു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് എ​ൻ.​എം. ബാ​ദു​ഷാ.

ത​ന്‍റെ സി​നി​മ​യി​ലെ ബ​ന്ധ​ങ്ങ​ളും മി​ക​വും മ​ന​സി​ലാ​ക്കി​യാ​ണ് ഹ​രീ​ഷ് ക​ണാ​ര​ൻ ഡേ​റ്റ് അ​ട​ക്ക​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ ത​ന്നെ ഏ​ൽ​പ്പി​ക്കു​ന്ന​തെ​ന്ന് ബാ​ദു​ഷ പ​റ​യു​ന്നു.

ഹ​രീ​ഷി​നാ​യി ചെ​യ്ത 72 സി​നി​മ​ക​ളി​ൽ 16 സി​നി​മ​ക​ളി​ൽ മാ​ത്ര​മാ​ണ് പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​റാ​യി ജോ​ലി ചെ​യ്ത​തെ​ന്നും ബാ​ക്കി​യു​ള്ള സി​നി​മ​ക​ൾ​ക്കാ​യി താ​ൻ ചെ​യ്ത ജോ​ലി​ക്കു​ള്ള പ്ര​തി​ഫ​ലം ന​ൽ​കേ​ണ്ട​ത് ഹ​രീ​ഷ് ത​ന്നെ​യാ​ണെ​ന്നും ബാ​ദു​ഷ വെ​ളി​പ്പെ​ടു​ത്തി.

ബാ​ദു​ഷാ​യു​ടെ കു​റി​പ്പ്

ക​ഴി​ഞ്ഞ ദി​വ​സം ഞാ​ൻ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ പ​ലേ​ട​ത്തു നി​ന്നു​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​കു​റി​പ്പ്.

ആ​ർ​ട്ടി​സ്റ്റു​ക​ളെ പ്രോ​പ്പ​റാ​യി മാ​നേ​ജ് ചെ​യ്യു​ക അ​ഥ​വാ celebrity management വ​ള​രെ പ്രൊ​ഫ​ഷ​ണ​ലാ​യ ഒ​രു മേ​ഖ​ല സി​നി​മാ​രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി ഞാ​ൻ അ​ത് ചെ​യ്യു​ന്നു​ണ്ട്. എ​ന്‍റെ ബ​ന്ധ​ങ്ങ​ളും പ​രി​ച​യ​വു​മൊ​ക്കെ അ​ത് വ​ള​രെ ന​ന്നാ​യി ചെ​യ്യാ​ൻ എ​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

ന​ട​ന്‍റെ അ​ല്ലെ​ങ്കി​ൽ ന​ടി​യു​ടെ Date മാ​നേ​ജ്മെ​ന്‍റ്, അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്തു​ക, കൃ​ത്യ​മാ​യി ശ​മ്പ​ളം വാ​ങ്ങി ന​ൽ​കു​ക അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​തി​ൽ വ​രും. എ​ന്‍റെ ബ​ന്ധ​ങ്ങ​ളും മി​ക​വും മ​ന​സി​ലാ​ക്കി ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നെ ബ​ന്ധ​പ്പെ​ടു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് എ​ന്നെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വി​നെ വ​ള​രെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന ഞാ​ൻ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ആ ​ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ​ക്ക് നി​ർ​മാ​താ​വ​ല്ലേ ശ​മ്പ​ളം കൊ​ടു​ക്കേ​ണ്ട​ത്?

അ​തെ. എ​ന്നാ​ൽ 72 സി​നി​മ​ക​ളി​ൽ പ​തി​നാ​റ് സി​നി​മ​ക​ൾ മാ​ത്ര​മേ ഞാ​ൻ പ്രൊ​ഡ. ക​ൺ​ട്രാ​ള​റാ​യി​ട്ടു​ള്ള​വ​യു​ള്ളൂ. അ​തി​ന്‍റെ പ്ര​തി​ഫ​ലം എ​നി​ക്ക് നി​ർ​മാ​താ​വ് ന​ൽ​ക്കി​യി​ട്ടു​ണ്ട്. ബാ​ക്കി സി​നി​മ​ക​ളി​ൽ ഞാ​ൻ ഹ​രീ​ഷി​നു വേ​ണ്ടി ജോ​ലി ചെ​യ​തി​ട്ടു​ള്ള​താ​ണ്.

അ​തി​നു​ള്ള പ്ര​തി​ഫ​ലം സ്വാ​ഭാ​വി​ക​മാ​യും ന​ൽ​കേ​ണ്ട​ത് ഹ​രീ​ഷ് ആ​ണെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. പ​രാ​മ​ർ​ശ വി​ധേ​യ​രാ​യ മ​റ്റ് ര​ണ്ട് ക​ലാ​കാ​ര​ന്മാ​ർ​ക്കും ഇ​തേ​ക്കു​റി​ച്ച് ധാ​ര​ണ​യു​ള്ള​വ​രാ​ണ്. ഹ​രീ​ഷി​ന് അ​തി​ല്ലാ​തെ പോ​യ​തെ​ന്താ​ണ് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. അ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച​ത്.

പ്ര​തി​ക​രി​ക്കാ​ൻ വൈ​കി​യ​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ എ​നി​ക്കെ​തി​രേ ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഞാ​ൻ കൂ​ടു​ത​ലാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ആ​ദ്യം ത​ന്നെ പ​റ​യ​ട്ടെ.. ഹ​രീ​ഷി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​ത് ത​ന്നെ എ​ന്നെ ഞെ​ട്ടി​ച്ചു. എ​ന്‍റെ പു​തി​യ സി​നി​മ​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ളി​ലു​മാ​യി​രു​ന്നു ഞാ​ൻ. അ​തി​നാ​ലാ​ണ് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ത്ത​ത്.

സ​ത്യ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. ഇ​നി എ​ല്ലാ കാ​ര്യ​ങ്ങ​ളും ക​ല​ങ്ങി തെ​ളി​യ​ട്ടെ.. ഇ​നി ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു പ്ര​തി​ക​ര​ണ​ത്തി​നു​മി​ല്ല. എ​ല്ലാ​വ​രോ​ടും സ്നേ​ഹം മാ​ത്രം..​ബാ​ദു​ഷ

Movies

എനിക്ക് പറയാനുള്ളതെല്ലാം നിങ്ങൾ അറിയും; ഹരീഷ് കണാരന്‍റെ ആരോപണങ്ങളിൽ ബാദുഷ

കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ഹരീഷ് കണാരന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രൊഡക്‌ഷന്‍ കണ്‍ട്രോളറും നിർമാതാവുമായ ബാദുഷ.

ഹരീഷിന്‍റെ ആരോപണങ്ങള്‍ക്ക് താന്‍ നിര്‍മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്ത ശേഷം മറുപടി പറയാം എന്നാണ് ബാദുഷ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ബാദുഷയ്ക്കെതിരെ ആരോപണവുമായി ഹരീഷ് രംഗത്തെത്തിയത്.

എനിക്ക് പറയാനുള്ളതെല്ലാം, എന്‍റെ സിനിമയായ റേച്ചലിന്‍റെ റിലീസിനു ശേഷം മാത്രം എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12നാണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിർമിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്.

അതേസമയം, മധുരകണക്ക് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.

‘അജയന്‍റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ ബാദുഷ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു.

‘എന്‍റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ ഉണ്ടായിരുന്നു. മലയാളത്തിൽ ഒട്ടുമിക്ക സിനിമകളും ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാൻ ഒരു 20 ലക്ഷത്തോളം രൂപ കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു തന്നു.

എന്‍റെ വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഞാൻ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യത്തിലാവണം, അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു.

‘അജയന്‍റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി. പിന്നീട് ടൊവീനോ കണ്ടപ്പോൾ എന്നോട് ചോദിച്ചു, ‘ചേട്ടനെ കണ്ടില്ലല്ലോ’എന്ന്. ഇങ്ങനെ ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. അതാണ് പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നിയത്. കുറേ കാലത്തിന് ശേഷം ഇപ്പോഴാണ് അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്.’

Kerala

'ആരുടെയും അന്നം മുടക്കിയിട്ടില്ല, നല്കുകയാണ് ചെയ്തത്': ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി ബാദുഷ

കൊച്ചി: തനിക്കെതിരെയുള്ള സിനിമാതാരം ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സിനിമയിൽ താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും അന്നം നൽകുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എആർ‌എമ്മിൽ നിന്ന് സിനിമയുടെ പ്രൊഡ്യൂസറും സംവിധായകനുമാണ് ഹരീഷിനെ ഒഴിവാക്കിയത്. ഷൂട്ടിംഗിനു തുടർച്ചയായി അന്പതു ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വഴങ്ങിയില്ല. ഇടയ്ക്ക് മറ്റു പരിപാടികൾക്കോ സ്റ്റേജ് ഷോകൾക്കോ പോകരുതെന്നും പറഞ്ഞിരുന്നു. ‌

അഞ്ചു ലക്ഷമായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തത്. 15 ലക്ഷം വേണമെന്ന് ഹരീഷ് നിർബന്ധം പറഞ്ഞു. ഇക്കാരണങ്ങളാണ് എആർഎമ്മിൽ നിന്നു പുറത്താകാൻ ഇടയാക്കിയത്.

ഹരീഷിന്‍റെ വെളിപ്പെടുത്തലുകളിൽ ചിലതു സത്യങ്ങളുണ്ട്. അതിനേക്കാൾ വസ്തുതാവിരുദ്ധമായ കാര‍്യങ്ങളാണ്. റേയ്ച്ചൽ എന്ന തന്‍റെ സിനിമയുടെ റിലീസ് അടുത്ത 12നാണ്. അതിനുശേഷം ഹരീഷിന്‍റെ ആരോപണങ്ങൾക്കെതിരെ വിശദമായ മറുപടിയും നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും ബാദുഷ പറഞ്ഞു.

കടം ചോദിച്ച 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിനു ബാദുഷ തനിക്കു എആർഎം ഉൾപ്പടെ സിനിമകളിലെ അവസരം കളഞ്ഞെന്ന് ഹരീഷ് ആരോപിച്ചിരുന്നു. സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു ഹരീഷിന്‍റെ വെളിപ്പെടുത്തൽ.

Latest News

Up